മാനന്തവാടി: ഏക സിവിൽ കോഡ് വഴി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചേര്ക്കണമെന്നു
മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ് ) മാനന്തവാടി യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി പി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനീർ പാറക്കടവത്ത് സ്വാഗതവും, പി വി എസ് മൂസ്സ അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഇബ്രാഹിം കുട്ടി കെ എം മുഖ്യ പ്രഭാഷണം നടത്തി. എം എസ് എസ് തലോടൽ പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ലാ പ്രസിഡന്റ് പി പി മുഹമ്മദ് മാസ്റ്റർ പി വി എസ് മൂസ്സക് നൽകി നിർവഹിച്ചു.ഹുസൈൻ കിഴിനിലം സലിം പി എച്ച്, ഹംസ ടി എം, എന്നിവർ പ്രസംഗിച്ചു. മുസ്ലിം സർവീസ് സൊസൈറ്റി പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു, റിട്ടേണിങ് ഓഫീസർ സി എച് ഹമീദ് തരുവണ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു,
ഭാരവാഹികൾ: ഖലിദ് മുതുകോടൻ (പ്രസിഡന്റ്) സലീം പി എച്ച് , ഹംസ ടി എം (വൈ പ്രസിഡന്റുമാർ) മുനീർ പാറക്കടവത്ത് (സിക്രട്ടറി) സലാം കൊണിയൻ, സക്കീർ ടി കെ (ജോ. സെക്രട്ടറിമാർ ) ഹുസ്സൈൻ കുഴിനിലം (ട്രഷറർ)