കൽപ്പറ്റ: ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി വയനാട് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു. ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരടക്കം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ലാഞ്ഞിട്ടും ജില്ലയിൽ ബാച്ചുകൾ അനുവദിക്കാത്തതിനെതിരെരെയും പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകളിൽ ഡി ഡി ഇ അടക്കം ഉന്നത ഉദ്യോഗസ്ഥരില്ലാത്തതിലും സംസ്ഥാനസർക്കാർ ജീവനക്കാരെ നൽകാത്തതിനാൽ ജില്ലയിലെ എൻ സി സി യൂണിറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നതിലും ജില്ലയിൽ ഈ വർഷം എൻ സി സി എൻറോൾമെന്റ് നടത്താതിലും പ്രതിഷേധിച്ചാണ് എം എസ് എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചത്.എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ്, ജന. സെക്രട്ടറി ഫായിസ് തലക്കൽ, വൈസ് പ്രസിഡന്റ് മുബഷീർ കൽപ്പറ്റ, ക്യാമ്പസ് വിങ് കൺവീനർ അനസ് തന്നാനി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലം ജന.സെക്രട്ടറി അൻഷീർ ചുള്ളിയോട്, കാൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിറാജ്ജുദ്ധീൻ കമ്പളക്കാട് എന്നിവർ നേതൃത്വം നൽകി.