തിരുനെല്ലി: തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്. 9:30 യോടെ പ്രസവ വേദനയെ ആരംഭിച്ചതിനെ തുടർന്ന് ബീനയെഅടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ FHC യിലെ 108 ആംബുലൻസും ആരോഗ്യ പ്രവർത്തകരും പോകുന്നത്. തിരിച്ചു വരും വഴിയായിരുന്നു 10.20 ഓടെ ആണ് യുവതിആംബലൻ സിൽപ്രസവിച്ചത്.ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് ബെറിൻ വാഹനത്തിൽ വച്ച് തന്നെ അടിയന്തിര ശുശ്രൂഷ നൽകിയ ശേഷം കെട്ടടുത്ത അപ്പപ്പാറ PHC യിൽ എത്തിച്ച് പ്രഥ ശുശ്രൂഷ നടത്തി .തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലവിൽ അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. ബീനയുടെ മൂന്നാമത്തെ പ്രസവമാണിത്.