പുല്‍പ്പള്ളി: യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുന്ന മാനന്തവാടി-ബാവലി -മൈസൂര്‍ റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപെട്ടുകൊണ്ട് മറുനാടന്‍ കര്‍ഷക സംഘടനയായ യുണൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കര്‍ണാടക പൊതു മരാമത്തു വകുപ്പ് മന്ത്രി സതീഷ് ജാര്‍കഹോളി, എച്ച്.ഡി. കോട്ടെ എം.എല്‍ എ.അനില്‍ ചിക് മാധു എന്നിവര്‍ക്ക് നിവേദനം നല്‍കി. ആയിര കണക്കിന് ആളുകള്‍ യാത്ര ചെയ്തിരുന്നമാനന്തവാടി-ബാവലി -മൈസൂര്‍ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്ത രീതിയില്‍ തകര്‍ന്നു കിടക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കര്‍ഷകരും വിദ്യാര്‍ത്ഥികളും അടക്കം നൂറു കണക്കിന് ആളുകള്‍ ദിവസേന മൈസൂര്‍, ബാംഗ്ലൂര്‍ ഭാഗത്തേക്ക് പോകാന്‍ ആശ്രയിക്കുന്ന റോഡാണിത്. ബാവലി മുതല്‍ ഉദ്ബൂര്‍ വരെ പൂര്‍ണമായും റോഡ് തര്‍ന്നു പോയിരിക്കുന്നു. റോഡ് എത്രയും വേഗം നന്നാക്കുന്നതിനു ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെയും സ്ഥലം എംഎല്‍എ യുടെയും അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് അവശ്യപ്പെട്ടുകൊണ്ടാണ് യു.എഫ്.പി.എനിവേദനം നല്‍കിയത്.യൂ.എഫ്.പി.എ. യുടെ അഖിലേന്ത്യ ചെയര്‍മാന്‍ സാബു കണ്ണക്കപറമ്പില്‍, കണ്‍വീനര്‍ എമിസ്സന്‍ തോമസ്, ട്രഷറര്‍ ബേബി പെരും കുഴി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.