പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് സിപിഐഎം ബഹുജന മാര്‍ച്ച് നടത്തി


പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ മുഖ്യ സൂത്രധാരകനായ സജീവന്‍ കൊല്ലപ്പള്ളിയില്‍ നിന്നും പണം വാങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ രാജിവയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച്  സി പിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രകാശ് ഗഗാറിന്‍ അദ്ധ്യക്ഷത വഹിച്ചു.എം എസ് സുരേഷ് ബാബു, എ വി ജയന്‍, രുഗ്മണി സുബ്രമണ്യന്‍, ബിന്ദു പ്രകാശ്, സജി ,ടി കെ ശിവന്‍, പി എ മുഹമ്മദ്, കെ വി ജോബി, ഷിജി ഷിബു, സി.പി വിന്‍സെന്റ്, ബൈജു നമ്പിക്കൊല്ലി, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *