സ്കൂളുകളിലെ ലൈബ്രറി നവീകരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ സ്കൂൾ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു. ഇതോടൊപ്പം സ്കൂളിലെ നവീകരിച്ച ഓഫീസ് റൂമിൻ്റെ ഉൽഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. വിനയൻ നിർവഹിച്ചു.

വിദ്യാഭ്യാർത്ഥികളുടെ വിരസമായ സമയം ഉപയോഗപ്രദമാക്കുന്നതിനും അവർക്ക് സ്കൂളുകൾ പ്രിയപ്പെട്ട ഇടങ്ങളാക്കി മാറ്റുന്നതിനും അതിലൂടെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കുന്നതിനുമായാണ് സ്കൂൾ ലൈബ്രറികൾ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആധുനിക രീതിയിൽ നവീകരിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ 32 സ്കൂൾ ലൈബ്രറികളുടെ നവീകരണമാണ് ഇതോകം പൂർത്തീകരിച്ച് കഴിഞ്ഞത് .

സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോഴും ഇടുങ്ങിയ ഓഫീസും സ്റ്റാഫ് റൂമുമായിരുന്നു പല സ്കൂളുകളിലുമായിരുന്നത്.ഇതിന് പരിഹാരമാകുന്നതിനായാണ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഫീസുകൾ നവീകരിച്ച് നൽകുന്നത്. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർക്കും മറ്റു ജീവനക്കാർക്കും ഒരേ സ്ഥലത്ത് ഇരിപ്പിടമൊരുക്കുന്നതോടൊപ്പം ചെറിയ മീറ്റിംഗ് ഹാൾ കൂടി ഉൾപ്പെടുത്തിയാണ് ഓഫീസ് നവീകരിച്ചത് . ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഉഷ തമ്പി, ബീന ജോസ്, സിന്ധു ശ്രീധർ, സീത വിജയൻ, എ.എൻ. സുശീല, മീനാക്ഷി രാമൻ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പി ടി എ പ്രസിഡണ്ട് പ്രിമേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *