ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇനി രാജ്യം ഉറ്റുനോക്കുന്നത് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനാണ്. ആഗസ്റ്റ് 23 ന് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന വെല്ലുവിളി ഏറ്റെടുക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.
ആഗസ്റ്റ് 1 ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വെച്ച് പ്രൊപ്പല്‍ഷല്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടുത്തും. ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് യാത്ര തുടങ്ങി ഏറെക്കുറെ മൂന്ന് മാസങ്ങള്‍ക്കു ശേഷം ആഗസ്റ്റ് 23 ന് ഉച്ചതിരിഞ്ഞ് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.
ചന്ദ്രയാന്‍ 2 ല്‍ ചുവട് പിഴച്ചത് സോഫ്റ്റ് ലാന്‍ഡിംഗ് ഘട്ടത്തിലായിരുന്നു. ഇത്തവണ വിജയകരമായി ലാന്‍ഡിംഗ് സാധ്യമായാല്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.