കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള വയനാട് ഫ്‌ളവര്‍ഷോ ഈ വര്‍ഷം മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ സൊസൈറ്റി തീരുമാനിച്ചു. കോവിഡും, ചില സാങ്കേതിക കാരണങ്ങളാലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്‌ളവര്‍ഷോ മുടങ്ങിയിരിക്കുകയായിരുന്നു. 2023-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജോണി പാറ്റാനി (പ്രസിഡന്റ്), സണ്ണി ചെറിയതോട്ടം, ബിമല്‍കുമാര്‍. എം. എ (വൈസ് പ്രസിഡന്റുമാര്‍), കെ. എസ്. രമേശ് (ജനറല്‍ സെക്രട്ടറി ), മോഹന്‍ രവി, വി. പി. രത്‌നരാജ് (ജോയിന്റ് സെക്രട്ടറിമാര്‍ ), ഒ എ. വീരേന്ദ്രകുമാര്‍ (ഖജാന്‍ജി )എന്നിവരെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗം 2023 ജൂലൈ 23 ന് വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. എല്ലാ മാന്യമെമ്പര്‍മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.