ബലിതര്‍പ്പണം; തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി

തിരുനെല്ലി: ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ മൂന്നു മണി മുതലാണ് പാപനാശിനിക്കരയില്‍ പിതൃതര്‍പ്പണം തുടങ്ങിയത്.
പഞ്ചതീര്‍ത്ഥം വിശ്രമമന്ദിരം മുതല്‍ പാപനാശിനിക്കുസമീപം വരെ പ്രവര്‍ത്തിച്ച ബലിസാധന വിതരണ കൗണ്ടര്‍ രണ്ടു വരികളിലൂടെയാണ് ഭക്തജനങ്ങളെ കടത്തിവിട്ടത്. പാപനാശിനിക്കരയില്‍ നടന്ന ബലിതര്‍പ്പണത്തിനുള്ള ബലിസാധന വിതരണത്തിന്  ആറോളം കൗണ്ടറുകളും, ചടങ്ങുകൾക്ക് പത്ത് കർമ്മികൾ, ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ബലിതര്‍പ്പണം ചെയ്യാനുള്ള മൂന്ന് വരികളിലായുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *