സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ജില്ലാതല പ്രവർത്തന ഉദ്ഘാടനം കൽപറ്റ ബി ആർ സി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ശാസ്ത്രവബോധ സമിതി ചെയർമാൻ കെ.ടി. ശ്രീവൽസൻ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ വിൽസൺ തോമസ്, സയൻസ് ക്ലബ് സെക്രട്ടറി കെ രാജേഷ്, ടി വി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആക്ഷൻ ഗ്രൂപ്പിൻ്റെ ആദ്യ പ്രവർത്തനമായി 21ന് സ്കൂളുകളിൽ ചാന്ദ്ര ദിന പരിപാടികൾ നടത്താൻ ഉതകും വിധം അധ്യാപകർക്ക് സെമിനാർ നടത്തി. “ബഹിരാകാശ ഗവേഷണ ചരിത്രം” എന്ന വിഷയം കെ പി ഏലിയാസും “വീണ്ടും ചന്ദ്രനിലേക്ക്” എന്ന വിഷയം സാബു ജോസും അവതരിപ്പിച്ചു. കൺവീനർ വി.പി.ബാലചന്ദ്രൻ സ്വാഗതവും, ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് നന്ദിയും പറഞ്ഞു. കൽപറ്റ മേഖല പ്രസിഡന്റ എം. പി. മത്തായി, സെക്രട്ടറി സി. ജയരാജൻ, എ കെ ഷിബു, കെ ടി തുളസീധരൻ കെ.കെ. സുരേഷ് കുമാർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *