ആരോഗ്യ ബോധവത്കരണ ക്ലാസ് നൽകി

പുൽപ്പള്ളി: റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറും
ആരോഗ്യ വിദ്യാഭ്യാസ പരിശീലകനുമായ ടിപി ബാബു, സ്വന്തം കൃഷിയിടത്തിൽ തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് നൽകി. എലിപ്പനി, പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള വിഷയങ്ങളെക്കുറിച്ചാണ് ക്ലാസെടുത്തത്. തൊഴിലാളികളുടെ ഉച്ചഭക്ഷണ സമയത്തായിരുന്നു കൃഷിയിടത്തിൽ വെച്ചു തന്നെ ബോധവത്കരണ ക്ലാസ് നൽകിയത്. രണ്ട് വര്ഷം മുൻപ് സർവീസിൽ നിന്ന് വിരമിച്ചെങ്കിലും സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നൽകിവരികയാണ് ബാബു.

Leave a Reply

Your email address will not be published. Required fields are marked *