കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളീയ പൊതുമണ്ഡലത്തിനു് തീരാ നഷ്ടമാണ് വരുത്തിയതെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുപ്രവർത്തനത്തിനും പുതിയ ദിശാ ബോധം നൽകിയ അദ്ദേഹം പൊതു പ്രവർത്തകർക്കും, രാഷ്ട്രീയ പ്രവർത്തകർക്കും അനുകരിക്കാവുന്ന മാതൃകാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
ജനസേവനത്തിനും വികസനത്തിനും കക്ഷി രാഷ്ട്രീയത്തിനും ജാതി, മത, വർഗ്ഗതാല്പര്യങ്ങൾക്കും അതീതമായപുതിയ പത്ഥാവ് അദ്ദേഹം വെട്ടിത്തെളിച്ചു. സഹിഷ്ണുതയ്ക്കും, ക്ഷമയ്ക്കും കരുതലിനും, ചേർത്തു നിർത്തലിനും പതിയ അർത്ഥതലങ്ങൾ അദ്ദേഹം കണ്ടെത്തി. മതേതരത്വവും, ജനാധിപത്യവും തപസ്യയായാക്കിയ ജനനായകന്റെ വേർപാട് സൃഷ്ടിച്ച കനത്ത നഷ്ടം നികത്താനാവാത്തതാണെന്ന് ഏബ്രഹാം അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.