വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനതകളോട് പെരുതി ഡിഗ്രി/ തത്തുല്യ കോഴ്സ്, പി.ജി, പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുളള ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി പദ്ധതി. അപേക്ഷകള്‍ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 04936 205307.
അധ്യാപക നിയമനം
മാനന്തവാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എഞ്ചിനീയറിങ് വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം). പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 2 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.
സൈക്കോളജി അപ്രന്റീസ് കൂടിക്കാഴ്ച 21 ന്
മാനന്തവാടി ഗവ. കോളേജില്‍ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 21 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ പകര്‍പ്പ് എന്നിവയുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240351.
പി.എഫ്.നിയര്‍ യു; ബോധവത്കരണ ക്യാമ്പ് 27 ന്
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജൂലൈ 27 ന് രാവിലെ 9 ന് മീനങ്ങാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ പി.എഫ്.നിയര്‍ യു ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടത്തും. പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് https://epfokkdnan.wixsite.com/epfokkdnan എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ [email protected] എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാം.
യുവസാഹിത്യ ക്യാമ്പ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുളളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ജൂലൈ 31 നകം [email protected] എന്ന ഇ-മെയിലിലോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കൂന്ന് പി.ഒ, തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അയക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലീകവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ ആധാര്‍/വോട്ടര്‍ ഐ.ഡി. ഇവയില്‍ ഏതെങ്കിലും ഒന്ന്) ബയോഡാറ്റ, വാട്സാപ്പ് നമ്പര്‍ എന്നിവ നല്‍കണം. കവിത 60 വരികളിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.
സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ പരിശീലനം
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ജൂലൈ 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ തിരുവനന്തപുരത്ത് പരിശീലനം നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ www.cdit.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 25 നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ സീറ്റൊഴിവ്
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ മലപ്പുറം മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്ക് ജനറല്‍ വിഭാഗത്തിലും ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0493 3295733, 9645078880, 9895510650.