ഡിഗ്രി, പി.ജി സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, എം.കോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. കോളേജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. ഫോണ്‍: 9387288283.
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കിഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ മാത്രം അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി രജിസ്റ്ററില്‍ അംഗത്വമുള്ള 20 നും 40 നും മദ്ധ്യേ പ്രായമുള്ള 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. ഓഖി, സുനാമി, ബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരംഗത്തിന് പരാമവധി 1 ലക്ഷം രൂപ നിരക്കില്‍ 5 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ലഭിക്കും. അപേക്ഷ ഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്സ് ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍: 04936 293214.
അപേക്ഷ ക്ഷണിച്ചു
ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതിയിലുള്ള എ.സി ബസ്സുകള്‍ ലീസിന് എടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം മാനേജിംഗ് ഡയറക്ടര്‍, വയനാട് ജില്ലാ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, മാനന്തവാടി പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04935240 535, 9745550270.
അധ്യാപക നിയമനം
വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് നിയമനം. എന്‍ജീനയറിങ് വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് എം.ടെക് ബിരുദവും, ശാസ്ത്ര വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 2 ന് രാവിലെ 9.30 ന് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
അപേക്ഷ നല്‍കണം
വയനാട് ഗവ. എഞ്ചിനീയറിംങ് കോളേജില്‍ 2016-17 അധ്യയന വര്‍ഷം പ്രവേശനം നേടി 2019-20 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കി ടി.സി വാങ്ങിപ്പോയ ബിടെക് വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡിപ്പോസിറ്റ് തുക തിരികെ വാങ്ങുന്നതിന് സെപ്റ്റംബര്‍ 15 നകം കോളേജില്‍ അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നേഴ്സിംഗ് സ്‌കൂളിലെ ഓക്സിലിയറി ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് 10 നകം ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ (എ.എന്‍.എം) ട്രെയിനിംഗ് സെന്റര്‍ മേധാവിക്ക് നല്‍കണം. അപേക്ഷയുടെ പകര്‍പ്പ് സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശക്കായി ജില്ലാ സൈനികക്ഷേമ ഓഫീസറുടെ വിമുക്ത ഭട ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 31 നകം സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 202668.
എസ്.എസ്.എല്‍.സി/ സി.ബി.എസ്.സി/ ഐ.സി.എസ്.സി പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയ വിമുക്തഭടന്‍മാര്‍/ വിധവകളുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധിയില്ല. അര്‍ഹരായ അപേക്ഷകര്‍ ഓഗസ്റ്റ് 25 നകം അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202668.
വിമുക്തഭടന്മാരുടെ അവിവാഹിതരായ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആറു മാസത്തില്‍ കുറയാത്ത കാലയളവളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരായിരിക്കണം. വരുമാന പരിധിയില്ല. മെഡിക്കല്‍, എഞ്ചിനീയറിംങ് ഇവയിലേതെങ്കിലും ഒന്നിനേ സാമ്പത്തിക സഹായം ലഭിക്കു. ഫോണ്‍: 04936 202668.
ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ്
വയനാട് യോഗ അസോസിയേഷനും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 23 ന് രാവിലെ 10 ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് മാനനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ടെണ്ടര്‍ ക്ഷണിച്ചു
കാരാപ്പുഴ മെഗാടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിലെ കഫറ്റേരിയ – 2, സുവനീര്‍, സ്പൈസസ് ഷോപ്പ് – 1, വെര്‍ച്ച്വല്‍ റിയാലിറ്റി സെന്റര്‍ -1 എന്നിവയ്ക്കായി മാറ്റിവെച്ച കടമുറികളുടെ ലേലത്തിനായുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ആഗസ്റ്റ് 5 നകം കാരാപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04936 202246.
ഇ-ഗ്രാന്റ്‌സ്; സമയപരിധി നീട്ടി
പട്ടികജാതി വികസന വകുപ്പ് മുഖേന ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലിലൂടെ പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ 2021 വരെയുള്ളത് തീര്‍പ്പാക്കുന്നതിനുള്ള സൗകര്യം നിശ്ചിത കാലത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് ക്ലെയിമുകളോ സ്ഥാപനങ്ങളുടെ ഫീസോ കുടിശ്ശികയുണ്ടെങ്കില്‍ സ്ഥാപനം മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അയക്കാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 203824.
വിദ്യാഭ്യാസ ധനസഹായം; തീയതി നീട്ടി
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി, പ്ലസ്ടു/ വി.എച്ച്.എസ്.സി കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടി.
റിഡക്ഷന്‍ മേള ആരംഭിച്ചു
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ ഖാദി തുണിത്തരങ്ങളുടെ റിഡക്ഷന്‍ മേള കല്‍പ്പറ്റ ഖാദി ഗ്രാമസൗഭാഗ്യയുടെ പരിസരത്ത് ആരംഭിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ റിഡക്ഷനും കൂടാതെ 20 ശതമാനം റിബേറ്റും ലഭിക്കും.
വനിതാ കമ്മീഷന്‍ അദാലത്ത്
വനിതാ കമ്മീഷന്‍ ജൂലൈ 24 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും.