വെള്ളമുണ്ട: വയനാട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സജി ഗ്ലോറിയ രചനയും സംവിധാനവും നിർവഹിച്ച മെയ്ഡ് ഫോർ എന്ന ഷോർട്ട് ഫിലിമിന്റെ പ്രകാശന കർമ്മം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈപ്പാണി ജുനൈദ് നിർവഹിച്ചു.
ആദ്യ പ്രദർശനം വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ പ്രത്യേകം ക്രമീകരിച്ച സദസ്സിൽ നടന്നു.
ഗ്രാമപഞ്ചായത്ത് അംഗം
പി എ അസീസ്,വിനേഷ് ദേവസ്യ, എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ, നാസർ എം, യു.സി മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
കുടുംബ ജീവിതത്തിൽ ഭാര്യാഭർതൃ ബന്ധത്തിന്റെ ആഴവും തീക്ഷണതയും വരച്ചുകാട്ടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും ഹമീദ് വി,
ഗാനരചന രാജേഷ് ചക്രപാണി, സംഗീതം മധു ഗോവിന്ദ്, ആലാപനം ജെസ്‌ല കെ എന്നിവരാണ്
നിർവഹിച്ചിരിക്കുന്നത്.
ദാമ്പത്യം വിജയകരമാക്കാൻ വേണ്ടത് എല്ലാം തികഞ്ഞ വ്യക്തികളല്ല. തികഞ്ഞ സമഗ്രതയും വിശാല മനസ്സുമാണെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.