ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ സംഘടനകള്‍ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിനായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോല്‍ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍സ് എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ജില്ലയില്‍ ബന്ധപ്പെട്ട സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇ-മെയില്‍ [email protected]. ഫോണ്‍: 04936 205307.
ഹിന്ദി അധ്യാപക കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. 17നും 35 ഇടക്ക് പ്രായപരിധി ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷ ജൂലൈ 31 വരെ നല്‍കാം. അപേക്ഷാഫോറത്തിന് www.educationkerala.gov.in. ഫോണ്‍: 04734 296496, 8547126028.
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകളിലൂടെയുമാണ് യോഗ പഠനം ക്രമീകരിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം. ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കാം. അപേക്ഷ ഓണ്‍ലൈനായി https://app.srccc.in/register epw https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10 നകം നല്‍കണം. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, വയനാട്. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04712325101, 8281114464. ഫോണ്‍: 9495249588.
അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെയും പ്രൊഫണല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള വിവധ കോഴ്സുകകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപേക്ഷ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ തിരിച്ചറിയല്‍ രേഖ, ആധാര്‍ കോപ്പി, വിദ്യാര്‍ത്ഥിയുടെ അനുബന്ധ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ പാസ് ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സെപ്തംബര്‍ 30 നകം നല്‍കണം. ഫോണ്‍: 04936 206878, 8156886339.
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡിന്റെ കോപ്പി സാക്ഷ്യപത്രം അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, അംഗത്വ കാര്‍ഡിന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാര്‍ കാര്‍ഡ്, വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി സെപ്തംബര്‍ 30 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 206 878, 81568863339.
പോളിടെക്നിക് കൗണ്‍സിലിംഗ് 25 ന്
മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളേജുകളില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷ നല്‍കി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 25 ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. പ്ലസ്ടു, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജില്ലയില്‍ പ്രവേശനത്തിന് കൗണ്‍സിലിംഗ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 8.30 മുതല്‍ 9.30 വരെയും ഐ.ടി.ഐ, കെ.ജി.സി.ഇ വിഭാഗത്തില്‍ കൗണ്‍സിലംഗ് രജിസ്ട്രേഷന്‍ നത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ എത്തി സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സംവരണം, മറ്റ് സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അഡ്മിഷന്‍ സമയത്ത് നല്‍കണം. ഫോണ്‍: 9446162634, 8921171201, 9400525435.