കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
പനമരം ഗ്രാമ പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമണ്‍ സ്റ്റഡീസ്, ജെണ്ടര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 30 നകം പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ അപേക്ഷ നല്‍കണം.
വാഹന ലേലം
വയനാട് ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള പോലീസ് വകുപ്പിന്റെ 7 വാഹനങ്ങള്‍ ജൂലൈ 29 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനിലൂടെ ലേലം ചെയ്യും. താല്‍പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202525.
ഡിഗ്രി സീറ്റൊഴിവ്
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 8547005077.
അധ്യാപക നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 25 ന് ഉച്ചയ്ക്ക് 1.30 നും, പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 26 ന് ഉച്ചയ്ക്ക് 1.30 നും കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077.
കിക്മ എം.ബി.എ പ്രവേശനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2023-25 എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 25 ന് രാവിലെ 10 മുതല്‍ 12 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി, എസ്.ടി, ഒ.ഇ.സി, ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9746287745, 8547618290.