ബാവലി: വ്യവസായിക അടിസ്ഥാനത്തിൽ വിൽപ്പനക്കായ് കൊണ്ടുവന്ന 200 ഗ്രാം എം ഡി എം എയുമായി യുവാവ് ബാവലി ചെക്ക് പോസ്റ്റിൽ അറസ്റ്റിൽ .കോഴിക്കോട് നരിക്കുനി സ്വദേശി കിഴക്കേടത്ത് വിനൂപ് കെ.ബി യെ(34 ) യാണ് മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ,എക്സ്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ എന്നിവർ നടത്തിയ പതിവ് പരിശോധനയിൽ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കെ.എൽ 11 എ എ 2919 ഹ്യൂണ്ടായ് വെർന കാറിൽ നിന്നാണ് എംഡി എം എ പിടികൂടിയത്. ഇയാൾക്കെതിര എൻ ഡി പി എസ് നിയമപ്രകാരം കേസ് എടുത്തു. വിപണിയിൽ 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ എം ഡി എം എ .വ്യവസായിക അളവിൽ എം ഡി എം എ ഉള്ളതിനാൽ 20 കൊല്ലം തടവും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.തുടർനടപടികൾക്കായി മാനന്തവാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ്കോടതിയിൽ ഹാജരാക്കി.പ്രിവന്റീവ്ഓഫീസർ മാരായ ഏലിയാസ്. പിവി, ജിനോഷ് പി. ആർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ അർജുൻ. എം, പ്രിൻസ് ടിജെ, സനൂപ്, ചന്ദ്രൻ. എ സി സുരേഷ് വി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു