വൈത്തിരി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി വില്ലേജിൽ നടക്കുന്ന നഗരസഭാ പ്രതിനിധികളുടെ ശിൽപശാല ‘മാറ്റം’ നാളെ (തിങ്കൾ) രാവിലെ 10 ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നഗരസഭാ പ്രതിനിധികളുടെ ശിൽപശാലയാണ് നടക്കുന്നത്. ഖരമാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടക്കും.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ, അർബൻ അഫയേഴ്സ് ഡയറക്ടർ അലക്സ് വർഗ്ഗീസ്, കേരള മുൻസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ എം. കൃഷ്ണദാസ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഹർഷൻ, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ യു.വി ജോസ് തുടങ്ങിയവർ പങ്കെടുക്കും.
സർവജന ഗവ. ഹൈസ്കൂളിന് ഇനി പുതിയ കെട്ടിടം,
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
സർവജന ഗവ. ഹൈസ്കൂളിന് ഇനി പുതിയ കെട്ടിടം. പണി പൂർത്തീകരിച്ച മൂന്ന്നില കെട്ടിടം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി. എം.ബി രാജേഷ് നാളെ (തിങ്കൾ) വൈകീട്ട് 3.30 ന് ഉദ്ഘാടനം ചെയ്യും.
മൂന്ന് കോടി 27 ലക്ഷം രൂപ ചിലവിലാണ് മൂന്ന്നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. 15 സ്മാർട് ക്ലാസ്സ് റൂം,
3 ബോയ്സ് ടോയ്‌ലറ്റ് ബ്ലോക്ക്, 3 ഗേൾസ് ടോയ് ലെറ്റ് ബ്ലോക്ക്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ലിഫ്റ്റ് എന്നിവയാണ് പുതിയ സ്കൂൾ കെട്ടിടത്തിലുള്ളത്. രണ്ട് കോടി പൊതു വിദ്യാഭ്യാസ വകുപ്പും, ഒരു കോടി രൂപ കിഫ്ബിയു അനുവദിച്ചിരുന്നു. നഗരസഭയുടെ 25 ലക്ഷം രൂപ ചിലവിലാണ് ലിഫ്റ്റ് നിർമ്മാണം, ഫയർ സേഫ്റ്റി, മുറ്റം ഇന്റർലോക്ക് എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചത്.
ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.