പുല്‍പ്പള്ളി: സീതാപഥ സ്മൃതിയാത്രയില്‍ കോരി ചൊരിയുന്ന മഴയിലും നാമജപവുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങള്‍ പങ്കു ചേര്‍ന്നു. പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര്‍ ദേവസ്വം സീതാദേവി ലവ -കുശ ക്ഷേത്രത്തിന്റെയും അന്തര്‍ദേശീയ രാമായണ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന സീതാപഥ സ്മൃതി യാത്ര ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഗോവിന്ദരാജ് ഭദ്രദീപം കൊളുത്തി സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു. യാത്ര ഹനുമാന്‍ കോവില്‍, ചേ ടാറ്റിന്‍കാവ്,ബൊമ്മഥന്‍ കാവ്, വാത്മീകി ആശ്രമം, മുനിപ്പാറ, ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം ഉച്ചപൂജയ്ക്ക് മുമ്പായി പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വിജേഷ് ,കുടിലില്‍ വിജയന്‍ ,ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍, ഷാജി ദാസ് ,തൃദീപ് കുമാര്‍ , വിക്രമന്‍ എസ് നായര്‍,അനീഷദേവി ഇന്ദിര സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.