ഉഴവൂർ വിജയനെ അനുസ്മരിച്ചു

വെള്ളമുണ്ട: മുൻ എൻസിപി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ 23ന് ആറു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ എൻ എൽ സി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛയാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. നാഷണൽ ലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ കെ സി അധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോണി കൈതമറ്റം, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ജോജോ, കിസാൻ സഭ ബ്ലോക്ക് പ്രസിഡന്റ് സിബി എൻ. എം, എൻ എൽ സി ജില്ലാ നേതാക്കളായ ബാബു കൊക്കാല, തങ്കച്ചൻ.എൻ, നോബിൾ ജോൺസൺ , റിജേഷ് തുടങ്ങിയവർ സംസാരിച്ചു.

മണിപ്പൂരിൽ മനുഷ്യ മനസാക്ഷിയെ നടുക്കുന്ന രീതിയിൽ സ്ത്രീകളെയും കുട്ടികളെയും പച്ചയ്ക്ക് പിച്ചിച്ചീന്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും നിരാലംബരാക്കുകയും ചെയ്ത അപരിഷ്കൃതവും കിരാതവുമായ നടപടികളെ യോഗം ഐക്യകണ്ഠേന അപലപിച്ചു. വേദനിക്കുന്ന മണിപ്പൂർ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ഭരണഘടന ലംഘനം നടത്തിയ മുഖ്യമന്ത്രി സത്യപ്രതിജ് ചെയ്തപ്പോൾ ഏറ്റുചൊല്ലിയ ഇന്ത്യൻ ജനതയുടെ വേദപുസ്തകം ആയ ഭരണഘടന വാചകങ്ങൾ ലംഘിച്ച കുറ്റത്തിന് അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കുകയും കേന്ദ്ര ഗവൺമെന്റ് ഉടൻ മുഖ്യമന്ത്രി ബിരേന്ദ്ര സിംഗിനെ പുറത്താക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *