സുൽത്താൽ ബത്തേരി: സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് പുതുഭാവുകത്വം നൽകിയ എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിൻ്റെ 30-ാമത് എഡിഷൻ സാഹിത്യോത്സവിൽ മാനന്തവാടി ഡിവിഷൻ ജേതാക്കൾ. തുടർച്ചയായ അഞ്ചാം തവണയാണ് മാനന്തവാടി ഡിവിഷൻ ജേതാക്കളാവുന്നത്. കലാസാഹിത്യ മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ട് നിന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ഫാമിലി, ബ്ലോക്ക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ എന്നീ ഘടകങ്ങളിൽ നിന്ന് മത്സരിച്ചു വിജയിച്ച ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ 11വേദികളിലായി 170 മത്സരങ്ങളിൽ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മേപ്പാടി, വെള്ളമുണ്ട എന്നീ ഡിവിഷനുകൾക്കുവേണ്ടി മാറ്റുരച്ചു.
667 പോയന്റ് നേടി മാനന്തവാടി ഒന്നാമത് എത്തിയപ്പോൾ 603, 483 പോയന്റുകളുമായി വെള്ളമുണ്ട ഡിവിഷൻ, സുൽത്താൻ ബത്തേരി ഡിവിഷൻ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.18 പോയന്റു നേടി മാനന്തവാടി ഡിവിഷനിലെ ശാഹുൽ ഹമീദ് കലാപ്രതിഭയായപ്പോൾ 27 പോയന്റ് നേടി സുൽത്താൻ ബത്തേരി ഡിവിഷനിലെ ഹാഫിള് ബിഷർ സർഗ പ്രതിഭയയുമായി.
സാഹിത്യം; വയനാടിന്റെ വഴി അടയാളം, അന്ന് കവിത പ്രതിരോധമായിരുന്നു ഇന്ന്, എന്നീ വിഷയങ്ങളിൽ നടന്ന സാംസ്കാരിക സമ്മേളന ചർച്ചക്ക് ഇയാസ് ചൂരൽമല, ഫാദർ ജിൻസൺ, ഷാജൻ ജോസ്, ഹംസക്കുട്ടി സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന സമ്മേളനം സമസ്ത വയനാട് ജില്ലാ സെക്രട്ടറി ഹംസ അഹ്സനി ഓടപ്പള്ളം ഉദ്ഘാടനം ചെയ്തു. കെ ഒ അഹ്‌മദ് കുട്ടി ബാഖവി പ്രാർഥന നിർവഹിച്ചു. എസ് എസ് എഫ് ജില്ല സെക്രട്ടറി റഷാദ് ബുഖാരി അധ്യക്ഷത വഹിച്ചു. രിസാല മാനേജിങ് എഡിറ്റർ എസ് ശറഫുദ്ദീൻ വിജയികളെ പ്രഖ്യാപിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയായി. നൗഷാദ് കണ്ണോത്തുമല, സയ്യിദ് പൂക്കോയ തങ്ങൾ, ടി കെ രമേശ്, ലത്വീഫ് കാക്കവയൽ, ഉസ്മാൻ മുസ്‌ലിയാർ, ഹാരിസ് ഇർഫാനി, അമ്പിളി ഹസൻ ഹാജി, ഫള്ലുൽ ആബിദ്, ഡോ. മുഹമ്മദ് ഇർഷാദ്, ജസീൽ പരിയാരം, താഹിർ അഞ്ചാംമൈൽ, നൗഫൽ പിലാക്കാവ്, അഷ്‌റഫ് ബുഖാരി, അസീസ് മാക്കുറ്റി, സൈനുദ്ദീൻ അമാനി, ശിഹാബ്, ശരീഫ് സഖാഫി, ഷുഹൈബ് ജൗഹരി തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ കുഴിനിലം സ്വാഗതവും ഷബീർ വൈത്തിരി നന്ദിയും പറഞ്ഞു.