കൽപ്പറ്റ: മൃഗീയമായി വേട്ടയാടപ്പെടുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 25ന് ചൊവ്വാഴ്ച കൽപ്പറ്റയിൽ യുത്ത് ലീഗ് ഐകദാർഢ്യ റാലി സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം.പി നവാസ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ അറിയിച്ചു.
മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന
മണിപ്പൂരിൽ കടുത്ത
ഭരണകൂട ഭീകരതയാണ്
നടമാടുന്നത്. കേട്ടുകേൾവിയില്ലാത്ത ഈ ക്രൂരതക്ക് മുന്നിൽ ഭരണകൂടം
തികഞ്ഞ മൗനംപാലിക്കുന്നു. ഇതിനകം നിരവധി പേർക്ക് അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും ആയിരകണക്കിന് വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തു. ബി.ജെ.പി സർക്കാറിന്റെ വിവേചനപരമായ
സമീപനങ്ങളാണ്
സംഘർഷത്തിന്
വഴിതെളിയിച്ച്ത്. കേട്ടുകേൾവിയില്ലാ
ആ ഭീകരാന്തരീക്ഷമാണ് മണിപ്പൂരിൽ നിലനിൽ ക്കുന്നത്. ഇതിന് പരിഹാരം കാണേണ്ട
കേന്ദ്ര,സംസ്ഥാന സർക്കാറുകൾ മൗനം തുടരുകയാണ്.
കലാപം തുടങ്ങി 77
ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് പ്രതികരിച്ചത്.
മണിപ്പൂരിലെ പാവപ്പെട്ട ജനതക്ക് സ്വൈര്യജീവിത സാഹചര്യം ഒരുക്കാൻ അധികാര വർഗ്ഗം
ഇടപെടണമെന്നും സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിന് മുനിൽ കൊണ്ട് വരണമെന്ന് വശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ ലീഗ് ഓഫീസ് പരിസരത്തിൽ നിന്നു ആരഭിക്കുന്ന മണിപ്പൂരിലെ ജനതയോടുള്ള യുത്ത് ലീഗിന്റെ ഐക്യദാർഢ്യ ത്തിന് മുഴുവൻ പ്രവർത്ത കരും രംഗത്തിറങ്ങണമെന്ന് ജില്ലാ യൂത്ത് ലീഗ് ആവിശ്യപ്പെട്ടു.