കാട്ടാന ആക്രമണത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു

തിരുനെല്ലി: തിരുനെല്ലി പുഴക്കുനി പ്രിയാനിവാസിൽ പ്രസന്നയുടെയും ,തിരുനെല്ലി എരിവക്കി അടിയ ഊരിലെ രമേശന്റെ വീടുമാണ് കഴിഞ്ഞ ദിവസംകാട്ടാന തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മുന്ന് മണിക്ക് വീടു തകർക്കുന്ന ശബ്ദം കേട്ടാണ് പ്രസന്നയുടെ വീട്ടുകാർ ഉണർന്നത്. ഉടനെ അയൽവക്കക്കാരെ ഫോൺ ചെയ്ത് തങ്ങളുടെ വീട് ആരോ തകർക്കുന്നുണ്ടെന്നും ഓടി വരണമെന്നും അറിയിച്ചപ്പോഴാണ് വീടു തകർക്കുബോൾ ആനയാണെന്ന്
പ്രസന്നയും മക്കളും അറിയുന്നത്. തുടർന്ന് വീട്ടിനുള്ളിൽ നിന്നുള്ള മക്കളുടെ അലർച്ചയും , സമീപവാസികൾ ലൈറ്റ് അടിച്ച് ഒച്ചയുണ്ടാക്കിയതും കേട്ട്ആന വീട് ആക്രമണത്തിൽ നിന്നും പിൻമാറിയത്. ആക്രമണത്തിൽ പ്രസന്നയുടെ അടുക്കള ഭാഗവും വീട്ടുപകരണങ്ങളും ആനതകർത്തു. തുടർന്ന് 500 മീറ്റർ മാറി എരുവെക്കി കോളനിയിലെ രമേശന്റെ തോട്ടത്തിൽ പത്ത് മിനിറ്റോളംതമ്പടിച്ച ആന പത്തോളം കുലച്ച വാഴകൾ നശിപ്പിക്കുകയും വീടിനു നേരെ ആക്രമണം നടത്തുകയും ആയിരുന്നു. രമേശൻ ലൈറ്റടിച്ച്ശബ്ദം വച്ചതിനാൽ വീടാക്രമണത്തിൽ നിന്നും പിൻ ന്മാറിപോകുന്നതിനിടയിൽ വീടിനോടു ചേർന്ന ശുചി മുറി തകർന്ന്ആനകാടുകയറുകയായിരുന്നു.പകൽപോലും പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് രമേശൻ പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും വിളിപ്പാടകലെയുള ഈ സ്ഥലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിട്ടുംപ്രതിരോധ മാർഗ്ഗങ്ങൾ സ്വികരിക്കാത്തവനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തു നിന്നുംഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *