ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ടി.ഐ എന്ന സ്ഥാപനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിവിധ സാധന സാമഗ്രികള്‍ വിറ്റഴിക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 7 ന് വൈകീട്ട് 3 നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 202490.
*അപേക്ഷ ക്ഷണിച്ചു*
ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള പാലക്കാട് ജില്ലയിലെ അയലൂര്‍ കോളേജ് ഓഫ് അപ്‌ളൈഡ് സയന്‍സില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0492 3241766.
മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന്റെ കീഴില്‍ അമ്പലവയല്‍ – ചുള്ളിയോട് റോഡിലും പഴൂര്‍ – ചീരാല്‍ – നമ്പ്യാര്‍കുന്ന് റോഡിലും വടുവഞ്ചാല്‍ – കൊളഗപ്പാറ റോഡിലും മാടക്കര – താഴത്തൂര്‍ – ചീരാല്‍ റോഡിലും സ്ഥിതി ചെയ്യുന്ന വിവിധ മരങ്ങള്‍ ഓഗസ്റ്റ് 1 ന് രാവിലെ 11.30 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04936 261707.
ഡോക്ടര്‍ നിയമനം
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്/ ടി.സി.എം.സി രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതയുടെ അസല്‍ രേഖകള്‍ എന്നിവയുമായി ആഗസ്റ്റ് 7 ന് രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 247290.
*കേരളോത്സവം ലോഗോ: എന്‍ട്രി ക്ഷണിച്ചു*
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 ലെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ ഫോര്‍ സൈസില്‍ മള്‍ട്ടി പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ആഗസ്റ്റ് 16 ന് വൈകീട്ട് 5 നകം ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ ‘കേരളോത്സവം 2023 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0471 2733139, 2733602.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9744134901.
*പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം*
സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചംഗ പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ ക്യാമറ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു കവറേജിന് 700 രൂപയും ഒരു ദിവസം പരമാവധി 1700 രൂപയുമാണ് ലഭിക്കുക. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തിലോ [email protected] ലേക്കോ അയക്കണം. ഫോണ്‍: 04936 202529.
ദേശീയ ലോക് അദാലത്ത്
ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 9 ന് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹ മോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ തീര്‍പ്പാക്കാം. പുതിയ പരാതികള്‍ ആഗസ്റ്റ് 16 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളുമായോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായോ ബന്ധപ്പെടാം. ഫോണ്‍: 04936 207800.
തീയതി നീട്ടി
2022 ഡിസംബര്‍ 31 വരെ കേരള കള്ളു വ്യവസായ ക്ഷേമനിധി വ്യവസായ ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജിന്റെ 50 ശതമാനം സീറ്റില്‍ അഡ്മിഷനായി https://ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂലൈ 31 ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447711279, 9446829201, 9495069307.
കുടിശ്ശിക നിവാരണ യജ്ഞം
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലുടമകള്‍ക്കായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ കുടിശ്ശിക നിവാരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206878, 9037765560, 8156886339.
ഫോട്ടോഗ്രഫി മത്സരം; എന്‍ട്രികള്‍ അയക്കാം
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ‘വ്യവസായ കേരളം’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി.എസ്.എല്‍.ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെ.എസ്.ഐ.ഡി.സിയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന മൂന്ന് ഫോട്ടോകളെടുത്തവരെ വിജയിയായി പരിഗണിക്കും. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. മത്സരത്തിനായുള്ള ഫോട്ടോകള്‍ സെപ്തംബര്‍ 5 നകം [email protected] എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം മത്സരാര്‍ത്ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഫോണ്‍: 0471 2318922.
ലാബ് ടെക്നീഷ്യന്‍ നിയമനം
മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി ആന്റ് കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 4 ന് രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 234799, 9744880316.