എടവക: ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു. എടവക അമ്പലവയൽ ജംഗ്ഷന് സമീപത്താണ് സംഭവം. വാഹന ഉടമ എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി.
മാനന്തവാടി അഗ്നിരക്ഷ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. കാറിൻ്റെ എഞ്ചിനും, പുറകിലെ സീറ്റുകളും കത്തി നശിച്ചു. ഷോർട്ട് സർക്യട്ടാണെന്നാണ് പ്രാഥമിക നിഗമനം. സീനിയർ ഫയർ റെസ്ക്യു ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ റെസ്ക്യ ഓഫീസർ മാരായ പി കെ അനീഷ്, കെ സുധീഷ്, വി ആർ മധു, ആർ സി ലെജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയ്യണച്ചത്.