തിരുനെല്ലി: പനവല്ലി – അപ്പപ്പാറ അന്തർസംസ്ഥാന പാതയിൽ വനത്തിനരികിലെ പാതയിൽ കാഴ്ച മറച്ച് വളന്നു നിൽക്കുന്ന കാടുകൾവെട്ടിമാറ്റി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് തിരുനെല്ലി മേഖലകമ്മറ്റി. വന്യമൃഗങ്ങൾ കൂടുതലായി കാണുന്ന പ്രദേശമാണ് പനവല്ലി അപ്പപ്പാറ വനപാത ഈ പാതയിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകൾ വളർന്ന അപകട ഭീഷണി ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ കാടുവെട്ടൽ പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു. മേഖലാ സെക്രട്ടറി നിധിൻ കെ.എസ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് നിജീഷ് എം അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികളായറഫീക്ക് പാറക്കണ്ടി, ആയില്ല എ.ആർ, മൃതുല എസ്. കെ , അമ്പിളിആർ,വിജേഷ് കെ.എസ് എന്നിവർ നേതൃത്വം നൽകി.