എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് ഷൈജു കെ.ജോർജിന് സമ്മാനിച്ചു

ബാംഗ്ളൂർ: ഈ വർഷത്തെ എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡിന് ബാംഗ്ലൂർ പ്രവാസിയും വയനാട്ടുകാരനുമായ ഷൈജു കെ ജോർജ് അർഹനായി.തിരുവനന്തപുരം ആസ്ഥാനമായ ഡോ.എ.പി.ജെ.അബ്ദുൾ കലാം സ്റ്റഡി സെൻ്ററാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഐ.എസ്.ആർ.ഒ. ഡയറക്ടർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമാണ് സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകനായ ഷൈജു കെ. ജോർജിനെയും എ.പി.ജെ. അബ്ദുൾ കലാം എക്സലൻസ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചെറുകാട്ടൂർ സ്വദേശിയായ ഷൈജു കെ.ജോർജ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാംഗ്ളൂരുവിലാണ്. ബംഗ്ളൂരുവിൽ നടന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു.ടി.ഖാദർ പുരസ്കാരം സമ്മാനിച്ചു.മന്ത്രി കെ.ജെ.ജോർജും ചടങ്ങിൽ സംബന്ധിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ അകമഴിഞ്ഞ സംഭാവനകൾ നൽകി വ്യക്തിമുദ്ര പതിപ്പിച്ചവരെ യാണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്. ആറാമത് എ.പി.ജെ. അബ്ദുൾ കലാം എക്സലൻസ് അവാർഡായിരുന്നു ഇത്തവണത്തേത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ അകമഴിഞ്ഞ സംഭാവനകൾ നൽകി വ്യക്തിമുദ്ര പതിപ്പിച്ചവരെ ആണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി കെ റിയലസ്റ്റേറ്റ് സ്ഥാപനത്തിന്റെ എംഡി യും മലയാളി പ്രവാസി സംഘടന കലാകൈരളിയുടെ പ്രസിഡണ്ടും ആണ് ഇദ്ദേഹം.

നിർദ്ധനരായ ആളുകൾക്ക് വിദ്യാഭ്യാസം, ചികിത്സാ, പാർപ്പിട നിർമാണം തുടങ്ങി വയനാടും ബാംഗ്ലൂരിലുമായി നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആണ് ഇദ്ദേഹം അവാർഡിന് അർഹനായത്. പനമരം ചെറുകാട്ടൂർ കൂനംകുന്നേൽ കുടുംബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *