മാനന്തവാടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി കേരളാ ബാങ്കിന്റെ മുമ്പില്‍ ധർണ്ണ സമരം നടത്തി. പ്രൈമറി സംഘം ജീവനക്കാര്‍ക്ക് ജില്ലാബാങ്കുകളില്‍ നല്‍കിയിരുന്ന 50% തൊഴില്‍ സംവരണം പുനഃസ്ഥാപിക്കുക, തൊഴില്‍ സംവരണ പരിധിയില്‍ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്‍പ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസര്‍വ്വ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, അന്യായമായ സര്‍വ്വീസ് ചാര്‍ജുകള്‍ ഒഴിവാക്കുക, ആധുനിക സേവനങ്ങള്‍ നല്‍കാന്‍ പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക. തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. താലൂക്ക് പ്രസിഡണ്ട് സജി മാത്യു അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.സുനില്‍ ധര്‍ണ്ണാ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഷാജി തോമസ്, ജിതേഷ് പി.കെ., എം.ജി. ബാബു., വൈശാഖ് ആലാറ്റില്‍, വിനോദ് കുമാര്‍, ശശി തോല്‍പ്പെട്ടി, ജില്‍സണ്‍ മാത്യു എന്നിവർ സംസാരിച്ചു.