കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് ധർണ്ണ നടത്തി

കൽപ്പറ്റ: വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിനു മുമ്പിൽ ധർണ്ണ സമരം നടത്തി. പ്രൈമറി സംഘം ജീവനക്കാർക്ക് ജില്ലാബാങ്കുകളിൽ നല്കിയിരുന്ന 50% തൊഴിൽ സംവരണം പുനഃസ്ഥാപിക്കുക, തൊഴിൽ സംവരണ പരിധിയില് എല്ലാ പ്രാഥമിക സംഘങ്ങളെയും ഉൾപ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസർവ്വ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിന്വലിക്കുക, അന്യായമായ സർവ്വീസ് ചാർജുകൾ ഒഴിവാക്കുക, ആധുനിക സേവനങ്ങൾ നൽകാൻ പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക. തുടങ്ങിയ നിരവധി ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം നടത്തിയത്. ധര്‍ണാ സമരം സംഘടനയുടെ ജില്ലാ പ്രസിഡന്റ് എന്‍ ഡി ഷിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്ജിജു പി അദ്ധ്യക്ഷം വഹിച്ചു. താലൂക്ക് സെക്രട്ടറി ബെന്നി ടി ഓ,സംസ്ഥാന കമ്മിറ്റി അംഗം ശ്രീഹരി പി, സി ജെ ടോമി , ജോസ് പി വി, ശ്രീജിത്ത് കെ ടി, സംഗീത അജേഷ്, ബഷീര്‍ തേനേരി,ജീന കുന്നം പറ്റ, തുടങ്ങിയവര്, സനല്‍ എം ബി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *