കൽപ്പറ്റ: അന്താരാഷ്ട്ര മൽസരങ്ങൾക്ക് താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കൽപറ്റയിൽ ആരംഭിക്കുന്ന അപ്പക്സ് ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രം സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. ലീന ഉദ്ഘാടനം ചെയ്തു. കൽപറ്റ എൻ.എസ്.എസ് സ്കൂളിലാണ് ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രം. പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒളിംപിക് അസോസിയോഷൻ സെക്രട്ടറി സലീം കടവൻ , കൗൺസിലർ വിനോദ്, പി.ടി.എ പ്രസിഡന്റ് ഡോ. ഷാജി, മോഹൻ രവി, ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിനയ ദാമു, രാജേഷ്, ചന്ദ്രൻ ഗ്രീൻ സിറ്റി എന്നിവർ സംസാരിച്ചു. അഞ്ച് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് പ്രധാനമായും പരിശീലനം നൽകുകയെന്ന് ചീഫ് കോച്ച് രാഹുൽ പറഞ്ഞു. അക്കാദമിക താരങ്ങൾക്കുള്ള ജഴ്സി ലീന വിതരണം ചെയ്തു. ദേശീയ താരങ്ങളായ പ്രണതി പി.നായർ, ഗൗരി ശങ്കർ, എന്നിവരുടെ പ്രദർശനം മൽസരവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. ഹനീഫ കല്ലങ്കോടൻ നന്ദി പറഞ്ഞു.