സൈക്കിൾ റൈഡ്‌ സംഘടിപ്പിച്ചു

കൽപ്പറ്റ: മലബാർ റിവർ ഫെസ്റ്റിവൽ,വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ എന്നിവയുടെ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ റൈഡ്‌ സംഘടിപ്പിച്ചു. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത്‌ നിന്ന് ആരംഭിച്ച റൈഡ്‌ കൽപ്പറ്റ എം എൽ എ ടി സിദ്ധിഖ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.പുലിക്കയം വൈറ്റ്‌ വാട്ടർ കയാക്കിംഗ്‌ വേദിയിലെത്തി തിരിച്ച്‌ കൽപ്പറ്റ വരെയായിരുന്നു റൈഡ്‌.പുലിക്കയത്ത്‌ വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ലോഗോ,പോസ്റ്റർ എന്നിവ തിരുവമ്പാടി എ എൽ എ ലിന്റോ ജോസഫ്‌ പ്രകാശനം ചെയ്തു.നവംബർ അഞ്ചിന്‌ കൽപ്പറ്റയിലാണ്‌ ഡബ്ല്യു.ബി.സി രണ്ടാം എഡിഷൻ നടക്കുന്നത്‌.ചടങ്ങിൽ വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്‌ സെക്രട്ടറി ഷൈജൽ കുന്നത്ത്‌,പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ സാജിദ്‌,പ്രേംജിത്ത്‌,മുഹമ്മദ്‌ ഹാരിഫ്‌ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *