പുൽപ്പള്ളി: വയനാട്ടിൽ വായ്പയെടുത്ത കർഷകർക്കെതിരെ ജപ്തി നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും, വിഷയം സഭയിൽ അവതരിപ്പിക്കുമെന്നും ഐ സി ബാലകൃഷ്ണൻ എം എൽ എ. വയനാട്ടിൽ ജപ്തി നടപടികൾക്ക് ശേഷം കർഷകരുടെ ഭൂമി ലേലം ചെയ്ത് വൻകിടക്കാർക്ക് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിൽ ദുരൂഹതയുണ്ട്. കാർഷിക മേഖല പ്രതിസന്ധികളെ നേരിടുന്ന സാഹചര്യത്തിൽ അടിയന്തരമായി വായ്പയെടുത്ത കർഷകർക്ക് കാലാവധി വർധിപ്പിച്ച്, പലിശയിളവ് നൽകണം. കാർഷിക കടങ്ങൾ എഴുതിതള്ളുന്നതsക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കണം. ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.