തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളിലടക്കം മെരിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂളും കോമ്പിനേഷനും മാറാൻ ഇന്ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. പുതിയ 97 താത്കാലിക ബാച്ചും ചേർത്ത് 22,986 സീറ്റുണ്ട്. മലപ്പുറത്ത് 53 താത്കാലിക ബാച്ചും ചേർത്ത് 3538 സീറ്റുണ്ട്. ജില്ലയിലെ മറ്റൊരു സ്‌കൂളിലേക്ക് മാറാം. വിഷയങ്ങളുടെ കോമ്പിനേഷൻ പുതുക്കി അതേ സ്‌കൂളിലോ മറ്റൊരു സ്‌കൂളിലോ പഠിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെന്റ് ആഗസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കും. ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അധിക സീറ്റിൽ പ്രവേശനം നേടിയവർക്കും ഭിന്നശേഷി, സ്‌പോർട്സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാനാവില്ല.
താത്കാലിക ബാച്ചിലേക്ക് രണ്ട് അലോട്ട്മെന്റുകൾ കൂടി നടത്തും.അതിനു ശേഷം അന്തർജില്ലാ ട്രാൻസ്ഫറിന് അവസരമുണ്ട്.
ഒഴിവുകൾ: തിരുവനന്തപുരം- 1539, കൊല്ലം- 2094, പത്തനംതിട്ട- 2269, ആലപ്പുഴ- 1344, കോട്ടയം- 1193, ഇടുക്കി- 1030,എറണാകുളം- 2579,തൃശൂർ- 1264,പാലക്കാട്- 903,മലപ്പുറം- 3538,
കോഴിക്കോട് – 1406,വയനാട് – 486,കണ്ണൂർ- 1695,കാസർകോട്- 1646.