താലൂക്ക് വികസന സമിതി
മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 5 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയില്‍ മാനന്തവാടി ബി.ആര്‍.സിയില്‍ ഒഴിവുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203338.
അധ്യാപക നിയമനം
വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് (ജൂനിയര്‍) തസ്തികയില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ആഗസ്റ്റ് 3 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9633920245.
താലൂക്ക് വികസന സമിതി യോഗം
ആഗസ്റ്റ് മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 5 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
ഫാബ്രിക്ക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ്
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഫെവിക്രില്‍ ഫാബ്രിക്ക് പെയിന്റിംഗ് വര്‍ക്ക് ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ ട്രൈയിനര്‍മാര്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പ് കലങ്കാരി, മധുപാനി ഡിസൈനുകളെ ആസ്പദമാക്കിയാണ് നടക്കുക. 350 രൂപ രജിസ്ട്രേഷന്‍ ഫീസ് വരുന്ന വര്‍ക്ക് ഷോപ്പിലേക്ക് 13 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7306159442, 7025347324.
സൗജന്യ ജി.എസ്.ടി വിത്ത് ടാലി കോഴ്സ്
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മാനന്തവാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഫിഷര്‍ഫോക്ക് വിഭാഗത്തില്‍പ്പെട്ട കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദധാരികള്‍ക്കുമായി സൗജന്യ ജി.എസ്.ടി വിത്ത് ടാലി കോഴ്സ് ആരംഭിക്കുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി സംയോജിച്ച് നടത്തുന്ന കോഴ്സിന് 45 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 4 നകം അപേക്ഷിക്കണം. ഫോണ്‍: 7025347324, 7306159442.
വാഹന ലേലം
പൊഴുതന വില്ലേജിലെ സുഗന്ധഗിരിയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും ജപ്തി ചെയ്ത ബൈക്ക് ആഗസ്റ്റ് 17 ന് രാവിലെ 11 ന് പൊഴുതന വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
ഓപ്പറേഷന്‍ ഫോസ്‌കോസ്; ലൈസന്‍സില്ലെങ്കില്‍ നടപടിയെടുക്കും
വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ എന്ന പേരില്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ ലൈസന്‍സ് ഡ്രൈവ് നടത്തും. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ഡ്രൈവിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭകര്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ റജിസ്‌ട്രേഷന്‍ മാത്രം എടുത്തു പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കുന്നത്. പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് നേടുന്നതു വരെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ആഗസ്റ്റ് ഒന്നിനു ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ലൈസന്‍സ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ജീവനക്കാരെ ഉള്‍പ്പെടുത്താതെ സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവുകച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്‍ക്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാം.