മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി


തലപ്പുഴ: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. ജോസ് പാറക്കൽ, എം.ജി.ബാബു, കെ.വി.ജോൺസൻ, പി.എസ്.മുരുകേശൻ, എൽസി ജോയ്, നിതിൻ തലപ്പുഴ, ജോയ്സി ഷാജു, ചന്ദ്രൻ എടമന, ബബില, സൂര്യ ഗായത്രി, ഫൈസൽ ചുങ്കം, ബിജു നരിപ്പാറ, അഷ്ക്കർ ചുങ്കം, അഖിൽ എം.ജി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *