തിലക് ഷിറ്റോറിയുകരാത്തെ സ്കൂൾ വയനാട് ജില്ല ചാമ്പ്യൻഷിപ്പ് – 5ന്

പുൽപ്പള്ളി: അലൻ തിലക് ഷിറ്റോറിയുകരാത്തെ സ്കൂൾ വയനാട് ജില്ല41- മത് കരാത്തെ ചാമ്പ്യൻഷിപ്പ് ഈ മാസം 5 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ വിവിധ കരാത്തെ ക്ലബുകളിൽ നിന്നുമുള്ള 300 ഓളം വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാറും വിജയികൾക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് നൽകുമെന്ന് ഭാരവാഹികളായ പി.വി സുരേഷ്, സജി പി.വി, സൂര്യചന്ദ്രൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *