രാമായണ പരിക്രമണ തീർത്ഥയാത്ര – 13ന്

പുൽപ്പളളി: പുൽപ്പളളി അനുഷ്ഠാനപരമായി നടത്തിവരാറുള്ള 19- മത് രാമായണ പരിക്രമണ തീർത്ഥയാത്ര ഈ മാസം 13-ന് ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ശ്രീ പുൽപ്പള്ളി സീതാല വ കു ശക്ഷേത്രത്തിൽ മാനന്തവാടി മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാനന്ദമൃതചൈതന്യ ദീപ പ്രോജ്വലനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിക്രമണതീർത്ഥയാത്ര സീതാദേവിയും മക്കളായ ലവകുശന്മാരും പുല്ലിൽ പള്ളി കൊണ്ടതു കൊണ്ട് പുൽപ്പള്ളിയായി മാറിയ ഈ പ്രദേശത്തെ അഷ്ടലക്ഷ്മിഭാവത്തിലുള്ള എട്ട് ക്ഷേത്രങ്ങളിലുടെയാണ് തീർത്ഥയാത്ര പുൽപ്പള്ളി ശ്രീ സീതാ ലവകുശ ക്ഷേത്രം, ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, ലവകുശന്മാർ അസ്ത്രശസ്ത്രവിദ്യ പഠിച്ച ശിശുമല കാവ്, ചണ്ണോത്തു കൊല്ലി സീതാ ലവകുശ ക്ഷേത്രം,, മണ്ഡപ മൂല സീതാദേവി അതിരാളൻ ക്ഷേത്രം, ആശ്രമക്കൊല്ലി വാത്മീകി ആശ്രമം, എരിയപ്പള്ളി ജഡയറ്റ കാവ്, കുടാതെ ബ്രീട്ടീഷുകാരോട് സന്ധിയില്ലാ സമരം ചെയ്ത് വീരാഹൂതി ചെയ്ത വീരപഴശ്ശി തമ്പുരാൻ്റെ സ്മൃതി മണ്ഡപം, ദേവർ ഗദ്ദ വിഷ്ണുഭഗവാൻ്റെയും ശിവ പെരുമാളിൻ്റെയും ക്ഷേത്രം ഇവിടങ്ങളും പരിക്രമണത്തിൽ ദർശിക്കാം ഹനുമാൻ കോവിലിൽ പരിക്രമണ തീർത്ഥയാത്ര സമാപിക്കും. തുടർന്ന് ശ്രീരായണ ബാലവിഹാറിൽ നടക്കുന്ന സമാപന സമ്മേളനം കേരള ക്ഷേത്രസരം ക്ഷണസമിതി സംസ്ഥാന അധ്യക്ഷൻ എം.മോഹനൻ സമാപന സദസ് ഉദ്ഘാടനം ചെയ്യും, ഡോ.മധുസൂദനൻ അധ്യക്ഷത വഹിക്കും കേസരി മുഖ്യാ പത്രാധിപർ ഡോ.എൻ.ആർ മധുരാമായണ സന്ദേശം നൽകുമെന്ന് ഭാരവാഹികളായ പി.എൻ രാജൻ’ കെ.കെ.കൃഷ്ണൻകുട്ടി ,പി .വി.പത്മനാഭൻ ,എം.കെ.ശ്രീനിവാസൻ ,എൻ കൃഷ്ണക്കുറുപ്പ് ,ആർ സുബ്രഹ്മണ്യ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *