മണിപ്പൂർ സംഘർഷം: ഒപ്പുശേഖരണം നടത്തി

പുൽപ്പള്ളി: മണിപ്പൂരിൽ നടക്കുന്ന വംശീയസംഘർഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും പഴശ്ശിരാജ കോളേജിലെ വനിതാ അധ്യാപക കൂട്ടായ്മയായ പിങ്ക് വാരിയേഴ്‌സ് ഒപ്പു ശേഖരണം നടത്തി. പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി ഉദ്ഘാടനം ചെയ്തു. കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി,സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. സിൽവി ടി എസ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജോഷി മാത്യു, സ്വാശ്രയ വിഭാഗംഡയറക്ടർ പ്രൊഫസർ താര ഫിലിപ്പ്, ചരിത്ര അധ്യാപിക ലെഫ്റ്റ്.ഡോ. റാണി എസ് പിള്ള, ലിൻസി ജോസഫ് സംസാരിച്ചു. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *