തിരുവനന്തപുരം:വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ‘യുവശക്തി’യില്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. അരുണ്‍ദേവ്. കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി സംഘടിപ്പിച്ചതാണ് ‘യുവശക്തി. സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിലെ യുവജനപ്രതിനിധികളുടെ സംഗമമാണ് ഈ പേരില്‍ നടന്നത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, ചുരംബദല്‍ റോഡ്, വന്യമൃഗശല്യം, ദേശീയപാത 766ല്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ തുടരുന്ന യാത്രയാത്ര നിയന്ത്രണം, കെട്ടിട നിര്‍മാണ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് അരുണ്‍ദേവ് അവതരിപ്പിച്ചത്. വയനാടിനെ പ്രതിനിധാനം ചെയ്ത് അരുണ്‍ദേവാണ് ‘യുവശക്തി’യില്‍ സംസാരിച്ചത്.