കൽപ്പറ്റ: ഓണം പ്രമാണിച്ച് മാർക്കറ്റിൽ അനുഭവപ്പെടുന്ന ഉപയോഗ സാധനങ്ങളുടെ വിലവർധന നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ആവശ്യപ്പെട്ടു. അസോസിയേഷന്റെ വയനാട് ജില്ലാ പ്രവർത്തനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്കറ്റിലെ വിലവർദ്ധനവ് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരുടെ ആക്രമണവും വർദ്ധിച്ചുവരികയാണ് വ്യവസായ മേഖലയായ ഹോട്ടൽ നിലനിൽക്കുന്നതിന് സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് ജില്ലാ പ്രസിഡണ്ട് ബിജു മന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ, സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ സെക്രട്ടറി യു സുബൈർ, ജില്ലാ ട്രഷറർഅബ്ദുറഹിമാൻ പ്രാണിയത്ത്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, അബ്ദുൽഗഫൂർ സാഗർ എന്നിവർ സംസാരിച്ചു.