റീഡിംഗ് കോർണറിലേയ്ക്ക് ന്യൂസ് പേപ്പർ സ്പോൺസർ ചെയ്തു

ദ്വാരക:എസ്പിസി സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ദ്വാരക സേക്രഡ്ഹാർട്ട് സ്കൂളിൽ വായന മൂലയിലേക്ക് നല്ലൂർനാട് സർവ്വീസ് സഹകരണ ബേങ്ക് പത്രം സ്പോൺസർ ചെയ്തു.ചടങ്ങ് വാർഡ് മെമ്പർഎം.പിവത്സൻ ഉദ്ഘാടനം ചെയ്തു.നല്ലൂർനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് 

മനു.ജി.കുഴിവേലി, സെക്രട്ടറി രാജു മാത്യു എന്നിവർ ചേർന്ന് സ്കൂൾ ലീഡർ അന്ന മോൾ ടി.എസിന് പത്രം കൈമാറി. സ്കൂൾ ഹെഡ് മിസ്ട്രസ് ബിജി. എം. അബ്രാഹം സ്വാഗതവും, സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ്തോക്കൻ മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.സിജോ കുര്യാക്കോസ്, ഡോ.ജനിത ജോജോ മാസ്റ്റർഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *