ബത്തേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും മറ്റു വ്യാപാര സംഘടനകളും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി ഭക്ഷണ വിതരണം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പി വൈ മത്തായി അധ്യക്ഷത വഹിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ പി കെ സത്യൻ, സജീവൻ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. എം എസ് വിശ്വനാഥൻ, കെ എച്ച് ആർ എ ജില്ലാ പ്രസിഡണ്ട് വിജു മന്ന, കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി യു സുബൈർ, ഷംസാദ് ബത്തേരി, കെ എച്ച് ആർ എ വർക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, റെജിതാസ,ബാംബൂ റഷീദ്, സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.