ഓണം ഖാദി മേള ആരംഭിച്ചു


കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം  പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു .എസ് അദ്ധ്യക്ഷത വഹിച്ചു. തദവസരത്തില്‍ ഖാദി തൊഴിലാളികളുടെ കുട്ടികള്‍ SSLC, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ഖാദി ബോര്‍ഡ് ഡയറക്ടര്‍  ഗിരീഷ് കുമാര്‍ കെ.വി ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ് സ്വാഗതം പറഞ്ഞു. ഹാരിസ് .വി, ഗിരീഷ് കല്‍പ്പറ്റ, ടി.എം. ്് സുബീഷ് , വി.ദിനേശ് കുമാര്‍, എ.കെ. രാജേഷ്, ഷാജി കെ.ടി, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മേളയില്‍ ഖാദി മനില ഷര്‍ട്ടിംഗ്, മസ്ലിന്‍ ഷര്‍ട്ടിംഗ്, കുപ്പടം മുണ്ടുകള്‍, കാവി മുണ്ടുകള്‍, ബെഡ് ഷീറ്റ്, സില്‍ക്ക് സാരികള്‍ കോട്ടണ്‍ സാരികള്‍, റെഡിമേഡ് ഷര്‍ട്ടുകള്‍, ഉന്ന കിടക്കകള്‍ , തലയിണകള്‍, വിവിധ തരംഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഓരോ ആയിരം രൂപ പര്‍ച്ചേയ്‌സിനും ഒരു സമ്മാന കൂപ്പണും ലഭ്യമാണ് ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ടിക് കാര്‍, രണ്ടാം സമ്മാനം ഒല ഇലക്ടിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം ജില്ലകള്‍ തോറും ഒരു പവന്‍ സ്വര്‍ണം കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പില്‍ വിജയിക്ക് അയ്യായിരം രൂപയുടെ ഗിഫ്റ്റ് Voucher ഉം ലഭിക്കും. സര്‍ക്കാര്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30% ഗവ. റിബേറ്റും പ്രഖ്യാപിച്ചിടുണ്ട്. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള ആഗസ്റ്റ് 28 വരെ നീണ്ട് നില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *