വിദ്യാർഥികളെ അനുമോദിച്ചു

ചുണ്ടേൽ: ഫാദർ കുടക്കച്ചിറ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ആർ സി എച്ച് എസ് സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. എസ് രഘു അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി,
സനീഷ് ലക്ഷ്മണൻ, പ്രസാദ് മാധവൻ, ശ്രീജിത്ത് കുമാർ, ജിതിൻ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *