സുല്‍ത്താന്‍ബത്തേരി: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നിര്‍വഹിക്കും. എം എല്‍ എയുടെ ‘വിദ്യാ ഭ്യാസത്തിലൂടെ വികസനം’ എന്ന കാഴ്ചപ്പാടിലൂന്നി നടപ്പിലാക്കുന്ന പദ്ധതിയാണ് FLARE (Future Learning Advancement and Rejuvenation in Education). വിദ്യാഭ്യാസ മേഖലയിലുള്ള വികസനത്തിലൂടെ മാത്രമെ നാടിന്റെ സമ്പൂര്‍ണ വികാസം സാധ്യമാകു എന്ന സത്യം ഉള്‍ക്കൊണ്ടു കൊണ്ട് വിദ്യാര്‍ഥികളുടെ സമഗ്രമായ പുരോഗതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നു. എം എല്‍ എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പ്രാദേശിക ലൈബ്രറി കള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള പുസ്തക വിതരണവും ചടങ്ങില്‍ നടക്കും. 2023 വര്‍ഷത്തെ എസ് എസ് എല്‍ സി പരിക്ഷയില്‍ 100 ശതമാനം വിജയം നേടി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിന്റെ യശസുയര്‍ത്തിയ വിദ്യാലയങ്ങളെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍, രക്ഷാകര്‍തൃസമിതി , സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവരെയും ചടങ്ങില്‍ അനുമോദിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്, വയനാട് സബ്ബ് കലക്ടര്‍ ശ്രീലക്ഷ്മി ആര്‍ ഐ എ എസ്, ത്രിതല പഞ്ചായത്ത് സാരഥികള്‍, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.