വിസ്-കിഡ്‌സ് പ്രോഗ്രാം ആരംഭിച്ചു

നടവയൽ: നടവയൽ കോ. ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സംരംഭമായ വിസ്-കിഡ്‌സ് പദ്ധതിയുടെ ക്ലാസുകൾ ആരംഭിച്ചു. വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ ആറാംക്ലാസ്സിലെ മിടുക്കരായ കുട്ടികളെ ഉന്നതജോലികൾക്ക് പ്രാപ്തരാക്കുന്നതിനുള്ള 10 വർഷം നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതിയാണ് വിസ് – കിഡ്സ് പ്രോഗ്രാം. സംഘത്തിന്റെ നവീകരിച്ച സ്മാർട്ട്‌ ക്ലാസ്റൂമിൽ വച്ചാണ് ക്ലാസ്സുകൾ നടക്കുന്നത്. എല്ലാ വിഷയങ്ങളിലുമുള്ള ക്ലാസ്സുകൾക്ക് പുറമെ പ്രസംഗപരിശീലനം, വിവിധ അഭിരുചി പരീക്ഷകൾ, യോഗ, വാനനിരീക്ഷണം, കൃഷിപരിശീലനം, കൈയക്ഷരമികവ്, പഠനയാത്രകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പരിശീലപരിപാടിയാണ് ഈ പ്രോഗ്രാമിൽ ഉള്ളത്. ആദ്യബാച്ചിലെ മുപ്പത്തിരണ്ട് കുട്ടികളെ സംഘത്തിന്റെ പ്രസിഡന്റ് പി എ. ദേവസ്യ ആശംസകൾ അറിയിച്ച് സ്വീകരിച്ചു. സംഘത്തിന്റെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്ററുമായ തോമസ്ജെ പ്രോഗ്രാം അവയർനെസ്സ് ക്ലാസ്സെടുത്തു. ക്ലാസ്സുകൾക്ക് മുന്നോടിയായി രക്ഷിതാക്കൾക്ക് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പി സി മജീദ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സംഘത്തിലെ ഡയറക്ട്ർ ബോർഡ്‌ അംഗങ്ങളും അക്കാഡെമിക് കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും ഉദ്ഘാടനപരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് മാനേജർ റീനാ ജോർജ് സ്വഗതമാശംസിച്ചു. വിൻസന്റ് തോമസ്, എം എം മേരി, ജോസ് പൗലോസ്, ജോസ്സ് മാത്യൂ, റോസിലി ടോമി, ജെയിംസ് ജോസഫ്, പി സി ടോമി, റെജീനാ ഷാജി, ടോമി ചേന്നാട്ട്, പി ഡി ജോസഫ്, തോമസ്സ് സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *