തിരുനെല്ലി: കുടുംബശ്രീ മിഷന്‍ വയനാട്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തിരുനെല്ലി അടുമാരി പാടശേഖരത്ത് ചളി ഉത്സവം സംഘടിപ്പിച്ചു. ചളിയില്‍ സംഘടിപ്പിച്ച വടംവലി, കസേരകളി, കലം പൊട്ടിക്കല്‍ ഉള്‍പെടയുള്ള മത്സരങ്ങളില്‍ ഇരുനൂറോളം സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കുടുംബശ്രീയുടെ കീഴിലുള്ള ബായിസാക്ക് യൂത്ത് റിസോഴ്സ് സെന്റര്‍ ട്രൈബല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടത്തി വന്നിരുന്ന ബെദിആട്ട ആഘോഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, കുടുംബശ്രി ഡി.പി.എം വി. ജയേഷ്, ആദിവാസി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചളി ഉത്സവത്തിന് നേതൃത്വം നല്‍കി. ബെദി ആട്ട ആഘോഷത്തിന്റെ ഭാഗമായി തിരുനെല്ലി അറവനാഴി പാടശേഖരത്തില്‍ മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിച്ചു.