ഇലക്ട്രിക് വീല്‍ചെയര്‍ അപേക്ഷ ക്ഷണിച്ചു
ചലനപരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ് – ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ചെയര്‍) അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ചലനപരിമിതി നേരിടുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി മറ്റു സഹായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചലിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിന് പിന്തുണ നല്‍കുന്നതിനായി ഇലക്ട്രിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ് – ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീല്‍ചെയര്‍) അനുവദിക്കുന്നതിന് ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ‘ശുഭയാത്ര പദ്ധതിയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍വരുന്ന അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കാര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചാരം സാധ്യമാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, അനുബന്ധരേഖകളും ഇലക്ട്രോണിക് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ ശാരീരികവും മാനസികവുമായി ക്ഷമതയുള്ളതാണെന്ന ഗവ. ഡോക്ടറുടെ സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളില്‍ സെപ്തംബര്‍ 5 നകം നല്‍കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാസാമൂഹ്യനീതി കാര്യാലയത്തിലോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലോ ബന്ധപ്പെടാം. ഫോണ്‍: 04936 205307.
താത്ക്കാലിക നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കണിയാമ്പറ്റ പള്ളിയറയിലെ ഗവ. വൃദ്ധവികലാംഗ സദനത്തില്‍ മള്‍ട്ടിടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എനിന് പ്ല്സ്ടു, ജെ.പി.എച്ച്.എന്‍, അല്ലെങ്കില്‍ പ്ലസ് ടു, എ.എന്‍.എം കോഴ്സ് പാസ്സായിരിക്കണം. ജെറിയാട്രിക് പരിശീലനം അഭികാമ്യം. മള്‍ട്ടിടാസ്‌ക് കെയര്‍പ്രൊവൈഡര്‍ യോഗ്യത 8-ാം ക്ലാസ് പാസ്. ജെറിയാട്രിക് പരിശീലനം, ആംബുലന്‍സ് ഡ്രൈവിംഗ് പരിചയം അഭികാമ്യം. പ്രായപരിധി 50. വയോജനങ്ങളെ രാത്രിയും പകലും പരിചരിച്ച് സംരക്ഷിക്കുന്നതിന് താത്പര്യമുള്ളവര്‍ ആഗസ്റ്റ് 23 ന് രാവിലെ 10 ന് കണിയാമ്പറ്റ പള്ളിയറ ഗവ. വൃദ്ധവികലാംഗ സദനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04936 285900.
മരം ലേലം
മുട്ടില്‍ സൗത്ത് വില്ലേജ് ബ്ലോക്ക് 17 റി.സ 320/8 പ്പെട്ട ഭൂമിയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന വീട്ടിമരം ആഗസ്റ്റ് 24 ന് രാവിലെ 11.30 ന് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കളക്ട്രേറ്റ്, വൈത്തിരി താലൂക്ക് ഓഫീസ്, മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ഭിന്നശേഷിക്കാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
പി.എസ്.സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥിരം ജോലി ചെയ്യുന്ന അധ്യാപക തസ്തിക ഒഴിച്ചുളള ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം. സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളില്‍ നിന്നും അറിയിക്കുന്ന ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിനായി അനധ്യാപക തസ്തികകളില്‍ ജോലി ലഭിച്ചതിന് ശേഷം വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായ 50 വയസ്സ് പൂര്‍ത്തീകരിക്കാത്ത ഭിന്നശേഷിക്കാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം. ഉദ്യോഗദായകരില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും നേരിട്ട് ഹാജരാക്കി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും സെപ്റ്റംബര്‍ 30 നകം രജിസ്ട്രേഷന്‍ പുതുക്കാം.
പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു
പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, കല, സാംസ്‌കാരികം, ഇന്നൊവേഷന്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ htttp://awards.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം. ഫോണ്‍: 04936 246098.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
ക്വട്ടേഷന്‍ ക്ഷണിച്ചു
കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 500 ഡിഡിയോടു കൂടിയ ക്വട്ടേഷന്‍ ആഗസ്റ്റ് 11 നകം ഡിസ്ട്രിക്ട് കളക്ടര്‍, വയനാട്, കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 202251.
ലേലം
പനമരം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ പനംകുരു ആഗസ്റ്റ് 18 ന് രാവിലെ 11 ന് പനമരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04935 240231.
സഞ്ചരിക്കുന്ന മൃഗാശുപത്രി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗശുപത്രിയുടെ സേവനം നാളെ (ചൊവ്വ) തോണിച്ചാല്‍ ഡിവിഷനില്‍ ലഭ്യമാകും. പുലിക്കാട് യുവധാര വായനശാല (രാവിലെ 9.30 മുതല്‍ 12 വരെ), കുരിശിങ്കല്‍ സബ്സെന്റര്‍ (ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ), അക്ഷരജ്യോതി വായനശാല (2 മണി മുതല്‍ 4 വരെ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ ഡിജിറ്റല്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.യു.വി ഗണത്തില്‍പ്പെട്ട ടാക്സി വാഹനം വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതിമാസ വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2 നകം മാനന്തവാടി റീ-സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04935 246993.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ – ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 11 ന് രാവിലെ 10 ന് കിക്മ ക്യാമ്പസില്‍ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.