കല്‍പ്പറ്റ: സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുമ്പോഴും നിസംഗത തുടരുന്ന പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മഹിളാകോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം താങ്ങാനാവാത്ത സാഹചര്യമാണുള്ളത്. ആശ്വാസമാകേണ്ട സപ്ലൈക്കോ ഔട്ടലറ്റുകളില്‍ അവശ്യസാധനങ്ങള്‍ പോയിട്ട് സബ്‌സിഡി സാധനങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യമാണ്. ഓണക്കാലമായെങ്കിലും വിപണിയില്‍ പച്ചക്കറിക്ക് തീവിലയാണ് വിപണികളിലുള്ളത്. വിപണിയില്‍ ഇടപെടേണ്ട സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. അടിയന്തരമായി വിപണിയില്‍ ഇടപെട്ടുകൊണ്ട് തീവില നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതകളെ അണിനിരത്ത് അതിശക്തമായ പ്രത്ിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യോഗം വ്യക്തമാക്കി. കണ്‍വെന്‍ഷൻ കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ. ടി സിദ്ധിഖ് ഉത്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ജിനി തോമസ്, ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍, ഡി സി സി ഭാരവാഹികളായ മജീദ്, ചിന്നമ്മ, നിത്യ ബിജുകുമാര്‍, ശോഭന കുമാരി, പുഷ്പലത, ശോഭ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.